Search

കശ്മീരില്‍ പിഞ്ച് ആസിഫയെ കൊല്ലുന്നതിനു മുന്‍പും നരാധമന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, പീഡിപ്പിക്കാന്‍ 500 കിലോ മീറ്റര്‍ അകലെ നിന്ന് അനന്തരവനെയും അമ്മാവന്‍ വിളിച്ചുവരുത്തി


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊന്നുകളഞ്ഞ എട്ടു വയസ്സുകാരി ആസിഫ അനുഭവിച്ചത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന കുറ്റപത്രം വ്യക്തമാക്കുന്നു.

മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് പിഞ്ചു കുഞ്ഞിനോടു പ്രതികള്‍ കാട്ടിയത്.കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ:

പിഞ്ചു കുഞ്ഞ് ജനുവരി 10 ന് വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്ക് പോയതായിരുന്നു. അന്നു കാണാതായ കുഞ്ഞിനെ ഏഴു ദിവസത്തിനു ശേഷം സമീപത്തെ വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുഖ്യപ്രതിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം കുട്ടിയെ തട്ടിക്കൊണ്ടുപോയി അവരുടെ ക്ഷേത്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു.
ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്‌ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിച്ചത് സഞ്ജിറാമിനും കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പ്രതികാരമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാന്‍ കാരണം.

കുട്ടിയെ ക്ഷേത്രത്തില്‍ അടച്ചിട്ട ശേഷം സഞ്ജി റാം ക്ഷേത്രത്തില്‍ പ്രാര്‍ഥനകളും പൂജയും നടത്തി. ഇതിനു ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഏഴു പേര്‍ക്കു കൂടി കാഴ്ചവച്ചു. ഇതിനായി ഒരു പ്രതിയെ 500 കിലോ മീറ്റര്‍ അകലെ മീററ്റില്‍ നിന്നു വിളിച്ചുവരുത്തുകയായിരുന്നു!

കുട്ടിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയാണ് കിടത്തിയിരുന്നത്. ക്രൂരമായി പീഡിപ്പിച്ച ശേഷവും കുട്ടി മരിക്കാതെ വന്നപ്പോള്‍ കഴുത്ത് ഞെരിച്ചും തലയില്‍ കല്ല് കൊണ്ട് ഇടിച്ചും മരണം ഉറപ്പു വരുത്തുകയായിരുന്നു.

എട്ടു വയസ്സുമാത്രമുള്ള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതിനു മുന്നില്‍ നിന്ന സഞ്ജി റാം


കുട്ടി കൊല്ലുന്നതിനു തൊട്ടു മുന്‍പ് പ്രതിയായ പൊലീസുകാരന്‍ കുട്ടിയെ പീഡിപ്പിച്ചു. അപ്പോള്‍ ഇയാള്‍ കൂട്ടു പ്രതികളോടു പറഞ്ഞത്, 'ഒന്ന് കാത്തിരിക്ക്, അവസാനം ഒരുവട്ടം കൂടി ഞാന്‍ ചെയ്യട്ടെ. അതുകഴിഞ്ഞു കൊല്ലാം' എന്നായിരുന്നു.

കേസ് തേച്ചുമാച്ചു കളയാനും ശ്രമം നടന്നു. ഇതിനായി ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേസ് കുമാര്‍ എന്നീ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുയിരുന്നു. ഇവര്‍ കൊലയ്ക്കു കൂട്ടു നില്‍ക്കുകയും ചെയ്തു. ഇക്കാര്യവും കുറ്റപത്രത്തില്‍ അടിവരയിട്ടു പറയുന്നുണ്ട്.

ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, എഎസ്‌ഐ ആനന്ദ് ദുട്ട എന്നിവരും കൊലയ്ക്കു കൂട്ടുനിന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കുട്ടിയെ മയക്കാനായി ജനുവരി ഏഴിന് ദീപക് ഖജൂരിയ മരുന്ന് വാങ്ങി വച്ചു. സഞ്ജി റാം ജനുവരി 10ന് അനന്തരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.  പ്രായപൂര്‍ത്തിയാവാത്ത അനന്തരവന്‍ സുഹൃത്തായ പര്‍വേസ് കുമാറിനോട് പദ്ധതി വെളിപ്പെടുത്തി. ഇയാളുടെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകും വഴി ഇരുവരും കാട്ടില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു.

ക്ഷേത്രത്തിലെ ദേവസ്ഥാത്താണ് കുട്ടിയെ ഒളിപ്പിച്ചിരുന്നത്. അതിനു  ശേഷമാണ് ഇവര്‍ സഞ്ജി റാമിനെ വിവരം അറിയിച്ചത്. പിന്നീട് കുട്ടിക്ക്  റാം വീണ്ടും മയക്കുമരുന്ന് കൊടുത്ത് ഉറക്കി.

റാമിന്റെ അനന്തരവന്‍ വിശാല്‍ ജന്‍ഗോത്രയെയാണ് ജനുവരി 11ന്  മീററ്റില്‍ നിന്ന് വിളിച്ച് വരുത്തി കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം കൊടുത്തത്. ജനുവരി 12നാണ് ഇരുവരും ചേര്‍ന്ന് കുട്ടിക്ക് ഭക്ഷണം പോലും കൊടുക്കാതെ മയക്കുമരുന്നു കൊടുത്ത് പീഡിപ്പിച്ചു.

ഇതിനു പൊലീസ് കൂട്ടുനിന്നു. ഇതേ പൊലീസുകാര്‍ തന്നെ അപ്പോള്‍ പുറത്തു കുട്ടിയെ അന്വേഷിക്കുകയും ചെയ്തിരുന്നു!

ജനുവരി 13ന് ജനഗോത്രയും അനന്തരവനും ചേര്‍ന്ന് കുട്ടിയെ സമീപത്തെ കലുങ്കിന് അടുത്തേക്ക് എടുത്തുകൊണ്ടു പോയി. അപ്പോള്‍ അവിടെ എത്തിയ പൊലീസുകാരനായ ഖജൂരിയ കൊല്ലുന്നതിന് മുമ്പ് കുട്ടിയെ തനിക്ക് അവസാനമായി പീഡിപ്പിക്കണമെന്ന് പറയുകയായിരുന്നു.

അവിടെവച്ച് പീഡിപ്പിച്ച ശേഷം ഇടതു തുടകൊണ്ട് കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു. അപ്പോഴും കുട്ടി മരിക്കാതെ വന്നപ്പോള്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഇതിന് അനന്തരവന്‍ കൂട്ടുനിന്നു.

അന്ന് വാഹനം കിട്ടാത്തതിനാല്‍ മൃതദേഹം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിച്ചു. ജനുവരി 15നാണ് മൃതദേഹം കാട്ടിലുപേക്ഷിച്ചത്.

ദേശീയ പതാക വീശി ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ പൊലീസുകാരനായ ഖജൂരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്  പ്രകടനം നടത്തിയിരുന്നു.

ആസിഫയ്ക്കു നീതി ലഭിക്കണമെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ആസിഫയെ മനുഷ്യകുഞ്ഞായി കാണാന്‍ നമ്മള്‍ പരാജയപ്പെട്ടുവെന്നും അവള്‍ക്കു മരണാനന്തരമെങ്കിലും അവള്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും സിംഗ് ട്വീറ്റ് ചെയ്തു.

കുറ്റാരോപിതര്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കില്‍ പ്രതികള്‍ക്കു നീതി ലഭിക്കുമെന്ന് ബിജെപിയുടെ കത്വ എംപി ജിതേന്ദ്ര സിംഗ് പറഞ്ഞു!

Keywords: Katwa, Murder, Asifa, Rapevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കശ്മീരില്‍ പിഞ്ച് ആസിഫയെ കൊല്ലുന്നതിനു മുന്‍പും നരാധമന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, പീഡിപ്പിക്കാന്‍ 500 കിലോ മീറ്റര്‍ അകലെ നിന്ന് അനന്തരവനെയും അമ്മാവന്‍ വിളിച്ചുവരുത്തി