ന്യൂഡല്‍ഹി: ബിജെപി നേതാവ് വി. മുരളീധരന്‍ രാജ്യസഭയിലേക്കു മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നാണ് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമായ മുരളീധര...
ന്യൂഡല്‍ഹി: ബിജെപി നേതാവ് വി. മുരളീധരന്‍ രാജ്യസഭയിലേക്കു മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നാണ് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമായ മുരളീധരന്‍ മത്സരിക്കുന്നത്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്കു മത്സരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ലിസ്റ്റില്‍ ഇടംപിടിച്ചില്ല.
ഞായറാഴ്ച ബിജെപി ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. തിങ്കളാഴ്ച മുംബയിലെത്തി മുരളീധരന്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കും.
സംസ്ഥാനത്തെ ബിജെപി നേതാക്കളെ അവഗണിച്ച് തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭയിലേക്കു പരിഗണിച്ചത് ബിജെപി കേരള ഘടകം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഒരു വിഭാഗം നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു പരാതിയും നല്‍കിയിരുന്നു.
സംസ്ഥാനത്തെ ബിജെപി നേതാക്കളെ തഴഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രിയാക്കിയതിലുള്ള എതിര്‍പ്പു നില്‍നില്‍ക്കുമ്പോഴാണ് തുഷാറിനെ രാജ്യസഭയിലേക്ക് ബിജെപി കേന്ദ്രനേതൃത്വം പരിഗണിക്കുന്നത്.

COMMENTS