ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദ്യാഭാസമേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണത്തിന് ഓഗസ്റ്റില്‍ തുടക്കമാവുമെന്ന് അധികൃതര്‍ അറ...
ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദ്യാഭാസമേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണത്തിന് ഓഗസ്റ്റില്‍ തുടക്കമാവുമെന്ന് അധികൃതര്‍ അറിയിച്ചു
പെണ്‍കുട്ടികളുടെ സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായമാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം അസീര്‍ പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 29 മുതല്‍ നടപ്പിലാക്കും.
അസീര്‍ പ്രവിശ്യയില്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടക്കം എട്ടു മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും അസീര്‍ ഗവര്‍ണറേറ്റും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിനു ശേഷം മറ്റു പ്രവിശ്യകളിലും പദ്ധതി നടപ്പിലാക്കും.
അടുത്ത ഘട്ടത്തില്‍ ആണ്‍കുട്ടികളുടെ സ്‌കൂളുകളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കും.
COMMENTS