ബെംഗളൂരു: സ്വകാര്യ ധനകാര്യസ്ഥാപനം നാലു കോടി രൂപ തട്ടിയെടുത്തതായി ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ പരാതി. വിക്രം ഇന്‍വെസ്റ്റ്‌മെന്റ് ...
ബെംഗളൂരു: സ്വകാര്യ ധനകാര്യസ്ഥാപനം നാലു കോടി രൂപ തട്ടിയെടുത്തതായി ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ പരാതി. വിക്രം ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിക്കെതിരെയാണ് രാഹുല്‍ സദാശിവനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. കമ്പനി മാനേജിങ് ഡയറക്ടര്‍ രാഘവേന്ദ്ര ശ്രീനാഥ്, ഏജന്റുമാരായ സൂത്രം സുരേഷ്, നരസിംഹമൂര്‍ത്തി, പ്രഹ്ലാദ്, കെ.സി. നാഗരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2014 ലാണ് രാഹുല്‍ 20 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചത്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ഇത്രയും തുക നിക്ഷേപിച്ചത്. എന്നാല്‍, 16 കോടതി മാത്രമേ തിരിച്ചുകിട്ടിയുള്ളൂ എന്ന് രാഹുല്‍ പരാതിയില്‍ പറയുന്നു.
കമ്പനി തുടങ്ങിയത് 2008 ലാണെന്ന് പൊലീസ് പറഞ്ഞു. രണ്ടായിരത്തോളം പേര്‍ ഇതുവരെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിക്ഷേപിക്കുന്നതിന്റെ 40 ശതമാനത്തോളം ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് വലിയ തുക പരിശയായി നല്‍കിയിരുന്നു. പിന്നീട് പണം നല്‍കുന്നതില്‍ മുടക്കം വരുത്തി.
കമ്പനിയുടെ തട്ടിപ്പിനിരയായ അഞ്ഞൂറോളം പേരില്‍ നിന്ന് പൊലീസിനു വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. 400 കോടിയോളം രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായി പൊലീസ് പറഞ്ഞു.
ബെംഗളൂരിലെ സ്‌പോര്‍ട് ലേഖകനായ സൂത്രം സുരേഷാണ് കമ്പനിയില്‍ നിക്ഷേപിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. വേറെയും കായിക താരങ്ങള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Keywords: Rahul Dravid, files compalint, police, cricket

COMMENTS