കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ അപാകതയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കമ്മീഷന്...
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ അപാകതയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് ഇങ്ങനെ വാദിച്ചത്.
പ്രമുഖ അഭിഭാഷകന് കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി വാദിച്ചത്. കമ്മീഷന് നിയമനത്തില്‍ അപാകതയുണ്ടെന്നും ടേംസ് ഒഫ് റഫറന്‍സ് നിശ്ചയിച്ചതിലും അപാകതയുണ്ടെന്നും തെളിവുകളുടെയും വസ്തുതകളുടെയുംഅടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശ്രീധരന് നായര്‍ കോടതിക്ക് നല്കിയ മൊഴി എങ്ങനെ കമ്മീഷന് തെളിവാകുന്നതെന്നും കപില്‍ സിബല്‍ വാദിച്ചു.
എന്നാല്‍ നിങ്ങളുടെ കാലത്തു തന്നെയല്ലേ ഈ കമ്മീഷനെ നിയമിച്ചതെന്നും അന്ന് എന്താണ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കാതിരുന്നതെന്നും കോടതി ചോദിച്ചു. അപ്പോള്‍ കമ്മീഷന് നടപടികളിലെ വീഴ്ചചൂണ്ടിക്കാണിക്കാന് ഉമ്മന്‍ചാണ്ടിക്ക് അവകാശമുണ്ടെന്നാണ് കപില്‍ സിബല്‍ മറുപടി പറഞ്ഞത്.
എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വാദത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു.
.
COMMENTS