മലയാറ്റൂര്‍; മലയാറ്റൂര്‍ കുരിശു പള്ളിയിലെ വൈദികന്‍ ആ പള്ളിയിലെ തന്നെ കപ്യാരുടെ കുത്തേറ്റു മരിച്ചു. ഫാദര്‍ സേവ്യര്‍ തേലക്കാടാണ് (52) കുത...
ഇന്ന് ഉച്ചയ്ക്കാണ് പള്ളിയിലെ കപ്യാരായിരുന്ന ജോണി പള്ളിയിലെത്തി ഫാദറിനെ കുത്തിയത്. ജോണിയെ മൂന്നു മാസം മുന്‍പ് കപ്യാര്‍ ചുതലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് അയാള്‍ ഇന്ന് പള്ളിയിലെത്തിയത്.
അതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷം ജോണി സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ഫാദറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
COMMENTS