കൊച്ചി: കാസര്‍കോട് സ്വദേശികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ വിദേശത്തേക്ക് കടത്തിയ കേസില്‍ യാസ്മിന് മുഹമ്മദ് ഷഹീദിനെ ഏഴുവര്‍ഷം കഠ...
കൊച്ചി: കാസര്‍കോട് സ്വദേശികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ വിദേശത്തേക്ക് കടത്തിയ കേസില്‍ യാസ്മിന് മുഹമ്മദ് ഷഹീദിനെ ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കാസര്‍ഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 15 പേരെ കടത്തിയെന്നായിരുന്നു കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസിലാണ് കൊച്ചി എന്‍.ഐ.എ കോടതി വിധി പറഞ്ഞിരിക്കുന്നത്. ഏഴ് വര്‍ഷം കഠിന തടവിന് പുറമെ 25000 രൂപ പിഴയും വിധിച്ചു.
2016 ല്‍ മകനോടൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യാസ്മിനെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
യാസിനും ഒന്നാം പ്രതിയായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. റാഷിദ് ഇപ്പോഴും അഫ്ഖാനിസ്ഥാനില്‍ ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തിലുള്ളത്.
50 സാക്ഷികളെയാണ് കേസില്‍ എന്‍.ഐ.എ ഹാജരാക്കിയത്. ഒപ്പം 50 ഓളം തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. 2016 ല്‍ ആണ് കാസര്‍ഗോഡ് നിന്ന് മലയാളികളെ ഐ.എസ്സിലേക്ക് ചേര്‍ക്കാന്‍ ശ്രമം നടത്തിയെന്ന പേരില്‍ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
COMMENTS