ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരു...
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന വിധി സുപ്രീം കോടതി റദ്ദാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്.
കേസില്‍ ഹാദിയ തന്നെ കോടതിയില്‍ ഹാജരായി താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ കോടതി അതിനൊപ്പം നില്‍ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
വിവാഹത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും അറസ്റ്റു ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയയ്ക്കും ഷെഫിന്‍ ജഹാനും ഭാര്യാഭര്‍ത്താക്കന്മാരായി കഴിയാന്‍ ഇനി നിയമതടസമില്ല.
കഴിഞ്ഞ വര്‍ഷമാണ് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയിസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് ഹാദിയയെ അച്ഛനൊപ്പം വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ പിന്നീട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഷെഫിന് വേണ്ടി ഹാജരായത്. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ച് ഹാദിയെ കോടതിയില്‍ വിളിച്ചുവരുത്തി അഭിപ്രായം തേടിയിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ഹാദിയ കോടതിയെ അറിയിച്ചിരുന്നു. വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഹാദിയ പറഞ്ഞിരുന്നു.
തുടര്‍ന്ന് വീട്ടിലേക്കോ ഷെഫിന്‍ ജഹാനൊപ്പമോ അയയ്ക്കാതെ ഹാദിയയെ പഠനം തുടരാനായി കോളേജിലേക്ക് അയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

COMMENTS