തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരന്‍ എം. സുകുമാരനെ അനുസ്മരിച്ച് കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി എഴുതിയ കുറിപ്പ് ശ്രദ്ധേയമ...
തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരന്‍ എം. സുകുമാരനെ അനുസ്മരിച്ച് കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
പാര്‍ട്ടിയോട് വിയോജിപ്പുകളുണ്ടായപ്പോഴാണ് അദ്ദേഹം ശേഷക്രിയ എന്ന നോവല്‍ എഴുതുന്നത്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തു. എന്നാല്‍, അതിനുശേഷവും അദ്ദേഹം പാര്‍ട്ടിക്കെതിരെ സംസാരിച്ചില്ല. മാത്രമല്ല, മറ്റൊരു പാര്‍ട്ടിക്കൊപ്പം പോയതുമില്ല.
പിന്നീട് എഴുത്തുജീവിതം അവസാനിപ്പിച്ച് നീണ്ട മൗനത്തിലേക്കുപോയി. അദ്ദേഹത്തിന്റെ മൗനവും ശക്തമായൊരു സര്‍ഗ്ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു.
എഴുത്തുകാരോട് പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ചുള്ള ചോദ്യചിഹ്നമായി അദ്ദേഹത്തിന്റെ മൗനം നില്‍ക്കുന്നു എന്ന് എം.എ. ബേബി എഴുതുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ആധുനിക മലയാള ചെറുകഥയുടെ രാഷ്ട്രീയത്തെ നവീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചൊരു പ്രകാശഗോപുരമായിരുന്നു എം സുകുമാരന്‍. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്രഗാഥ തുടങ്ങിയ ഒരു ഡസന്‍ കഥാസമാഹാരങ്ങളിലൂടെ അദ്ദേഹം മലയാള കഥയുടെ ചരിത്രത്തെ മാറ്റി, മലയാളിയുടെ ഭാവുകത്വത്തെ മാറ്റി. പുരോഗമന സാഹിത്യകാരനായിരുന്ന അദ്ദേഹത്തിന്റെ ചരിത്രഗാഥ തുടങ്ങിയ കഥകള്‍ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തില്‍ സമൂഹത്തെ കാണുന്നതായിരുന്നു.
സിപിഐഎം അംഗമായിരുന്ന എം സുകുമാരന് പാര്‍ടിയോട് പില്ക്കാലത്ത് വിയോജിപ്പുകളുണ്ടായി. അക്കാലത്താണ് ശേഷക്രിയ എന്ന നോവല്‍ എഴുതുന്നത്. അദ്ദേഹത്തിനെതിരെ പാര്‍ടി അച്ചടക്ക നടപടി എടുത്ത ശേഷവും പാര്‍ടിക്കെതിരെ ഒരിക്കലും അദ്ദേഹം ഒന്നും പറഞ്ഞില്ല. മറ്റൊരു പാര്‍ടിയുടെയും ഒപ്പം പോയുമില്ല.
ഇനി എഴുതുന്നില്ല എന്ന ഉറച്ച തീരുമാനമെടുത്ത എം സുകുമാരന്‍ ഒരു മൗനത്തിലേക്ക് പോയി. ഈ മൗനവും ശക്തമായ ഒരു സര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. എഴുത്തുകാരോട് പാര്‍ടി എടുക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ഒരു ചോദ്യചിഹ്നമായി ഈ മൌനം കനത്തു നിന്നു.
തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന എം സുകുമാരന്‍ അവിടത്തെ ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ 1974ല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് വാരികകളില്‍ അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചു തുടങ്ങിയതാണ്. എസ്എഫ്‌ഐ പ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്തേക്ക് മാറിയതോടെ അദ്ദേഹവുമായി വ്യക്തിപരമായ പരിചയമുണ്ടായി.
അടിയന്തരാവസ്ഥാ കാലത്ത് ഞാനടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അന്ന് കേടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ ഞങ്ങളെ കാണാന്‍ എം സുകുമാരന്‍ വരുമായിരുന്നു. ഈയടുത്ത കാലത്തും അദ്ദേഹത്തെ കണ്ടിരുന്നു.
എം സുകുമാരന്‍ രോഗബാധിതനായി കിടന്നപ്പോള്‍, അദ്ദേഹത്തോടൊപ്പം പണ്ട് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവരും അന്ന് അദ്ദേഹത്തോടൊപ്പം യൂണിയന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നവരുമായ, ഇന്നും പാര്‍ടിയിലുള്ള സഖാക്കളാണ് ഓടിയെത്തി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിന്ന് അദ്ദേഹത്തിന് വേണ്ട ശുശ്രൂഷകള്‍ ചെയ്തത്. എം സുകുമാരന്റെ വ്യക്തിവൈശിഷ്ട്യം കൊണ്ടുകൂടെയാണ് പാര്‍ട്ടിയില്‍ നിന്ന് പോയിട്ടും അദ്ദേഹം ഇവരെയെല്ലാം ഒപ്പം നിറുത്തിയത്.
മലയാള കഥയിലെ ഒരു ഏകാന്തഗോപുരമാണ് എം സുകുമാരന്‍. അദ്ദേഹത്തിന്റെ എല്ലുറപ്പുള്ള രചനാശൈലിയോടും സാന്ദ്രമായ രാഷ്ട്രീയ ബോധത്തോടും താരതമ്യപ്പെടുത്താവുന്ന രണ്ടു കഥാകൃത്തുക്കള്‍ കോവിലനും പട്ടത്തുവിള കരുണാകരനുമാണ്. ഈ അപൂര്‍വപ്രതിഭയുടെ ഓര്‍മ മലയാള കഥയുള്ള കാലമെല്ലാം നിലനില്ക്കും.\
Keywords: MA Baby, M. Sukumaran

COMMENTS