തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങളി...
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടത്തുന്നത് പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭക്തിയുടെ മറവില്‍ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരെ ഇതു നടക്കുന്നുണ്ടെന്നും വി.ഡി.സതീശന്‍ തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
COMMENTS