കോട്ടയം: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ (സോമനാഥന്‍ നായര്‍ 76) അന്തരിച്ചു. രോഗബാധിതനായ അദ്ദേഹം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പൊന്‍...
കോട്ടയം: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ (സോമനാഥന്‍ നായര്‍ 76) അന്തരിച്ചു.
രോഗബാധിതനായ അദ്ദേഹം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു അന്ത്യം.
അദ്ദേഹമെഴുതിയ നര്‍മ ലേഖനങ്ങളുടെ സമാഹാരം, ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം, ഇന്നലെയായിരുന്നു ആശുപത്രിയില്‍ വച്ചു പുറത്തിറക്കിയത്. പുസ്തകം ഉടന്‍ പുറത്തിറക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ തുടര്‍ന്ന് ആശുപത്രി തന്നെ പുസ്തക പ്രകാശന വേദിയായിക്കുകയായിരുന്നു.
ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍ (എച്ച്.എം.ടി) ഉദ്യോഗസ്ഥനായിരുന്നു. മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍ സ്വയം വിരമിച്ചു.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണിസ്റ്റ് കെ.എസ്.പിള്ള പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.
ഗീതാ സോമനാണ് ഭാര്യ. കവിത, രഞ്ജിത് സോമന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മധു, വീണ.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പള്ളിക്കത്തോടിന് സമീപത്തെ മുക്കാലി സാഗരിക (മുഴയനാല്‍) വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
സാമൂഹ്യ വിമര്‍ശനവും നര്‍മ്മവും ഒരുപോലെ കലര്‍ന്നതായിരുന്നു നാഥന്റെ വരകള്‍. അഞ്ച് പതിറ്റാണ്ടോളം പല പ്രസിദ്ധീകരണങ്ങളിലായി അദ്ദേഹത്തിന്റെ ആയിരക്കണക്കിനു സൃഷ്ടികള്‍ വെളിച്ചം കണ്ടിരുന്നു.
Keywords: Cartoonist Nadhan, Somanathan Nair, Cartoon

COMMENTS