ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പേരിന് മുമ്പ് ബഹുമാനസൂചകമായ വാക്കുകള്‍ ചേര്‍ക്കാത്തതിന്റെ പേരില്‍ ഒരു സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചതായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പേരിന് മുമ്പ് ബഹുമാനസൂചകമായ വാക്കുകള്‍ ചേര്‍ക്കാത്തതിന്റെ പേരില്‍ ഒരു സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചതായി ആരോപണം ഉയര്‍ന്നു. പ്രധാനമന്ത്രിയുടെ പേരിനു മുമ്പ് ആദരണീയനായ, ശ്രീ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ മറന്നുപോയതിന്റെ പേരിലാണ് ബിഎസ്എഫ് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചത്. ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായ സഞ്ജീവ് കുമാറിനാണ് ഇങ്ങനെ ഒരാഴ്ചത്തെ ശമ്പളം നഷ്ടമായതെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബിഎസ്എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെയാണ് ഈ സംഭവമുണ്ടായത്. ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ മോദി പ്രോഗ്രാം എന്ന് ഉപയോഗിച്ചതാണ് സഞ്ജയ് യുടെ ശമ്പളം നഷ്ടപ്പെടുത്തിയത്.
ശ്രീ എന്നോ ആദരണീയനായ എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് നേരിട്ട് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തി ബറ്റാലിയന്‍ കമാന്‍ഡ് ഓഫീസര്‍ അനുപ് ലാല്‍ ഭഗത് സഞ്ജയ്‌ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
ബിഎസ്എഫ് ആക്ട് സെക്ഷന്‍ 40 പ്രകാരമാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്.
COMMENTS