കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. സുതാര്യമായ വിചാരണ ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. സുതാര്യമായ വിചാരണ ഉറപ്പാക്കാന്‍ ഈ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടേണ്ടത് അത്യാവശ്യമാണെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ള വാദിച്ചു.
എന്നാല്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയാല്‍ ഇരയായ നടിക്ക് അത് ഭീഷണിയാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം മജിസ്‌ട്രേറ്റിന് മുന്നില്‍ വച്ച് ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആശ്യത്തിലധികം സമയം അന്ന് നല്‍കിയിരുന്നെന്നും അതിനാല്‍ ദിലീപിന് ഇനി ദൃശ്യങ്ങള്‍ കൈമാറരുതെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ നടി ആക്രമിക്കപ്പെടുന്ന വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും അത് നടിയുടേത് തന്നെയാണോ അതോ വേറെയാരുടെയെങ്കിലുമാണോ എന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ പോലീസ് ഒന്നും വ്യക്തമായി പറയുന്നില്ലെന്നും വീഡിയോയിലെ ശബ്ദങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ക്കെല്ലാം വ്യക്തത വരുത്താനാണ് വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാമന്‍ പിള്ള വാദിച്ചു.
അങ്കമാലി കോടതിയില്‍ വെച്ച് പ്രതികളെന്ന നിലയില്‍ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി രാമന്‍പ്പിള്ളയോട് ചോദിച്ചു. അപ്പോള്‍ കണ്ടതാണെന്നും എന്നാല്‍ വിചാരണയ്ക്കായി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു രാമന്‍ പിള്ളയുടെ മറുപടി.
ദൃശ്യങ്ങള്‍ കൈമാറിയാല്‍ ജീവിതകാലം മുഴുവന്‍ ആക്രമിക്കപ്പെട്ട നടി പേടിച്ച് കഴിയേണ്ടി വരുമെന്നും നടിയുടെ നീലച്ചിത്രമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ഹര്‍ജിയുടെ തുടര്‍ന്നുള്ള വാദം ബുധനാഴ്ച തുടരും.

COMMENTS