സുചിത്ര മോഹന്‍ലാല്‍ സന്തോഷത്തിലാണ്. മകന്‍ അപ്പു എന്നു വിളിക്കുന്ന പ്രണവിന്റെ ആദ്യ ചിത്രം ആദി തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ പ്രണവിന്റെ ...
സുചിത്ര മോഹന്‍ലാല്‍ സന്തോഷത്തിലാണ്. മകന്‍ അപ്പു എന്നു വിളിക്കുന്ന പ്രണവിന്റെ ആദ്യ ചിത്രം ആദി തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണവുമാണ്.
മോഹന്‍ലാലിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നതിനു മുമ്പും സിനിമ സുചിത്രയുടെ കുടുംബമാണ്. നിര്‍മ്മാതാവും നടനുമായ ബാലാജിയാണ് അച്ഛന്‍. സഹോദരന്‍ സുരേഷ് ബാലാജി നിര്‍മ്മാതാവും. ഇപ്പോഴിതാ മകന്‍ പ്രണവും വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നു.
പ്രമുഖ മാധ്യമത്തോടാണ് സുചിത്ര മകന്റെ സിനിമയിലെ അരങ്ങേറ്റത്തെ കുറിച്ചു സംസാരിച്ചത്. ബാലാജിയുടെ മകളാണ്, സുരേഷ് ബാലാജിയുടെ സഹോദരിയാണ്, മോഹന്‍ലാലിന്റെ ഭാര്യയാണ്. എന്നാല്‍, ഇതിലെല്ലാമുപരി പ്രണവിന്റെ അമ്മ എന്നു കേള്‍ക്കുമ്പോഴാണ് ഏറ്റവും അഭിമാനിക്കുന്നത്.
അതിന്റെ കാരണവും സുചിത്ര പറയുന്നു. മറ്റുള്ളവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ്. എന്നാല്‍, പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്.
പ്രണവിന്റെ സിനിമ പ്രവേശം കുടുംബത്തില്‍ വലിയ ആഘോഷമാണ്. പ്രണവ് അഭിനയിക്കുമെന്ന് അവരൊന്നും കരുതിയിരുന്നില്ല.
എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രണവ് അഭിനയിച്ച നാടകം കണ്ട് നല്ലൊരു നടനാകുമെന്ന് തോന്നുന്നുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത് സുചിത്ര ഓര്‍ക്കുന്നു.
തങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവച്ച മമ്മൂട്ടിയുടെ കുടുംബത്തെ കുറിച്ചും സുചിത്ര സംസാരിക്കുന്നു. മമ്മുക്ക പ്രണവിനെ അനുഗ്രഹിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയവാക്കുകള്‍ മറക്കാനാവില്ലെന്നും സുചിത്ര പറയുന്നു.
Keywords: Mohanlal, Suchitra Mohanlal, Pranav, Mammootty, Dulquer Salman

COMMENTS