തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ അകപ്പെട്ടു. നേരത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും കണ്ണട വിവാദത്തില്‍ അകപ്...
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ അകപ്പെട്ടു. നേരത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും കണ്ണട വിവാദത്തില്‍ അകപ്പെട്ടിരുന്നു.
സ്പീക്കര്‍ കണ്ണട വാങ്ങാന്‍ 49,900 രൂപ മെഡിക്കല്‍ ഇനത്തില്‍ കൈപ്പറ്റിയെന്നതാണ് ആരോപണം. റീഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ 425594 രൂപയാണ് കൈപ്പറ്റിയിരിക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് വില കൂടിയ ലെന്‍സ് വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടുതലാകരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍ സാധാരണമായ കാഴ്ച പ്രശ്‌നങ്ങള്‍ക്ക് ഇത്രയും കൂടിയ വിലയുടെ കണ്ണട ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
COMMENTS