റിയാദ്: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പില്‍ സിവില്‍ കേസ് ഒഴിവാക്കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ജാസ് ടൂറിസം ഉടമയുടെ തിരക...
റിയാദ്: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പില്‍ സിവില്‍ കേസ് ഒഴിവാക്കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ജാസ് ടൂറിസം ഉടമയുടെ തിരക്കിട്ട നീക്കം നടക്കുന്നു. എങ്ങിനെയെങ്കിലും പണം തിരികെ വാങ്ങിയെടുക്കാനാണ് അറബി ശ്രമിക്കുന്നത്.
പണം പലിശയ്ക്ക് നല്‍കിയതിനുള്ള വ്യക്തമായ രേഖകള്‍ കയ്യിലില്ലാത്തതാണ് അറബിയെ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
ജാസ് ടൂറിസം പാര്‍ട്ട്ണറായ രാഹുല്‍കൃഷ്ണ വഴി സ്വന്തം പേരില്‍ ലോണെടുത്ത് ബിനോയിക്ക് പലിശയ്ക്ക് പണം നല്‍കിയതാണ് അറബിയെ വെട്ടിലാക്കിയിരിക്കുന്നത്. പല തവണയായി ബിനോയിക്ക് 35 ലക്ഷം ദിര്‍ഹമാണ് അറബി നല്‍കിയിരിക്കുന്നത്.
അടവു മുടങ്ങിയതോടെ 2014 ല്‍ക്രിമിനല്‍കേസ് നല്‍കി. എന്നാല്‍ അറുപതിനായിരം ദിര്‍ഹം പിഴ അടച്ച് ബിനോയി ക്രിമിനല്‍കേസില്‍ നിന്നും അന്ന് ഒഴിവാകുകയായിരുന്നു.
ഇപ്പോള്‍ പലിശയ്ക്ക് പണം നല്‍കിയ സമയത്ത് ബിനോയി നല്‍കിയ ചെക്ക് മാത്രമേ അറബിയുടെ കയ്യിലുള്ളൂ. അതാണ് കേസ് ഒത്തുതീര്‍ക്കാന്‍ അറബിയെ പ്രേരിപ്പിക്കുന്നത്.
പ്രശ്‌നപരിഹാരത്തിനായി നിരവധി തവണ കോടിയേരിയുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. യാത്രാവിലക്കുള്ളതിനാല്‍ ഇടനിലക്കാരനായ രാഹുല്‍ കൃഷ്ണയ്ക്ക് യു.എ.ഇയില്‍ വരാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് അറബി ഡല്‍ഹിയിലെത്തി സി.പി.എം നേതൃത്വത്തിന് പരാതി നല്‍കിയത്.
COMMENTS