ദുബായ്: നടി ശ്രീദേവിയുടെമരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്നും ദുബായ് പൊലീസ്. മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവ...
ദുബായ്: നടി ശ്രീദേവിയുടെമരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്നും ദുബായ് പൊലീസ്. മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവും പൊലീസ് അവസാനിപ്പിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു.
എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ചൊവ്വാഴ്ച തന്നെ മൃതദേഹം മുംബയില്‍ എത്തിക്കും. ദുബായ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ട് ആറരയോടെ ഇന്ത്യയിലേക്കു തിരിക്കും. വ്യവസായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്.
ഫെബ്രുവരി 25നാണ് ദുബായില്‍ വച്ച് ശ്രീദേവി മരിച്ചത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവനും നടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ദുബായിലെത്തിയത്.
Keywords: Sridevi, actress, death, Dubai

COMMENTS