കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ആ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്കിയ എ.ഡി.ജി.പി ബി.സന്ധ്യയെ അപ്രധാന സ്ഥാനത...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ആ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്കിയ എ.ഡി.ജി.പി ബി.സന്ധ്യയെ അപ്രധാന സ്ഥാനത്തേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥന്മാര് പോലുമറിയാതെയാണ് ഉന്നത സ്ഥാനത്തുള്ള ഈ അഴിച്ചുപണി നടന്നിരിക്കുന്നത്. പൊലീസിന്റെ ട്രെയിനിങ്ങിന്റെ ചുമതലയുള്ള എ.ഡി.ജി.പി എന്ന അപ്രധാന സ്ഥാനത്തേക്കാണ് എ.ഡി.ജി.പി സന്ധ്യയെ മാറ്റിയിരിക്കുന്നത്.
എന്നാല്‍ സോളാര്‍ കമ്മീഷന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ പദ്മകുമാറിന് പ്രാധാന്യമുള്ള സ്ഥാനം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന് ഗതാഗത കമ്മീഷണറുടെ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.
ബി.സന്ധ്യയ്ക്ക് പകരം അനില്‍ കാന്ത് ദക്ഷിണമേഖലാ എ.ഡി.ജി.പിയാകും. ഐ.ജി മനോജ് എബ്രഹാമിന് എ.ഡി.ജി.പി സ്ഥാനം നല്കി വിജിലന്‍സ് തലപ്പത്ത് നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
COMMENTS