ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും ഇന്ന് പിന്മാറി. ജസ്റ്റീസ് കുര്യ...
ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും ഇന്ന് പിന്മാറി. ജസ്റ്റീസ് കുര്യന് ജോസഫാണ് പിന്മാറിയത്. എന്നാല്‍ പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ജസ്റ്റീസ് അഭയ് മനോഹര്‍ സാത്രെ, ജസ്റ്റീസ് എ.എം.ഖന്‍വില്‍ക്കര്‍ എന്നിവര്‍ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി പരാമര്‍ശവും നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ്ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
COMMENTS