ന്യൂഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ ഇനിമുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്ട്രാറെ അറിയിച്ചാല്‍ മതിയെന്നും രജിസ്ട്രാറു...
ന്യൂഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ ഇനിമുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്ട്രാറെ അറിയിച്ചാല്‍ മതിയെന്നും രജിസ്ട്രാറുടെ മുന്‍പില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വധൂവരന്മാര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആള്‍ക്ക് രജിസ്റ്ററില്‍ ഒപ്പിടാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ വിവാഹിതരായി അമേരിക്കയിലെത്തി വിസാ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്ന ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇവര്‍ മുക്ത്യാര്‍ നല്‍കി ചുമതലപ്പെടുത്തുന്ന ആള്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഒപ്പിടാമെന്നും വിവാഹത്തിനുള്ള സമ്മതം വീഡിയോ കോണ്‍ഫറന്‍സ് വഴി നേടിയാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു.
ക്രിമിനല്‍ കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടക്കുമ്പോള്‍ വിവാഹം എന്തുകൊണ്ട് അങ്ങനെ സാധിക്കില്ലെന്ന് കോടതി ചോദിച്ചു. വിവാഹ രോഖകളില്‍ അപേക്ഷകര്‍ നേരിട്ടെത്തണമെന്ന് പറയുന്നത് അവരുടെ സമ്മതം അറിയാനാണെന്നും കോടതി വിശദീകരിച്ചു. മാറുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങളിലും മാറ്റം വരേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
COMMENTS