മുംബയ്: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സംശയമില്ലെന്നും കുടുംബത്തെ ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് മകന്‍. ജസ്റ്റിസ് ലോയയുടെ മകന്‍ അനുജ്...
അച്ഛന്റെ മരണത്തില്‍ നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയില്ല.
അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് പതിനേഴ് വയസ്സാണ്. വൈകാരിക സംഘര്‍ഷത്തിന്റെ നാളുകളായിരുന്നു അത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു.
മരണം രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കുകയാണ്. നിരവധി പേര്‍ കുടുംബത്തെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്നു.
അനാവശ്യമായ ശല്യപ്പെടുത്തല്‍ കാരണം അമ്മ ചികിത്സയിലാണ്. കുടുംബത്തെ ശല്യപ്പെടുത്തരുതെന്ന് സംഘടനകളോടും മാധ്യമങ്ങളോടും അപേക്ഷിക്കുകയാണെന്ന് അനൂജ് ലോയ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബൂദ്ദിന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മരണമായിരുന്നു ജസ്റ്റിസ് ലോയയുടെത്.
മരണം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോയയുടെ മരണത്തില്‍ അസ്വാഭാമവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നാല് സുപ്രീം കോടതി ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണെന്ന സൂചനയുണ്ടായിരുന്നു.
Keywords: Justice Loya, death, son
COMMENTS