പാലക്കാട്: പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എ വി.ടി ബല്‍റാമിനു നേരെ സി.പി.എമ്മുകാര്‍ പ്രതിഷേധം നടത്ത...
പാലക്കാട്: പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എ വി.ടി ബല്‍റാമിനു നേരെ സി.പി.എമ്മുകാര്‍ പ്രതിഷേധം നടത്തി. സ്ഥലത്ത് കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എം.എല്‍.എയ്ക്കു നേരെ കല്ലേറും ചീമുട്ടയേറും നടന്നു.
അക്രമം നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചില്ല. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തക്ക പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നില്ല.
സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
COMMENTS