കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിരുവനന്തപുരം തൈക്കാട് സ്വദ...
കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി ഹര്‍ജി സമര്‍പ്പിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടെന്നും ഇവയെല്ലാം പരിഗണിക്കാതെയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പെണ്‍കുട്ടി നല്കിയതും പെണ്‍കുട്ടിക്കെതിരെ നല്കിയതിമായ കേസുകളുണ്ട്. ഇവിടെ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. കേസിന്റെ മുന്‍ഗണനാക്രമവും മജിസ്ട്രേറ്റ് മറികടന്നു.
മഹാലക്ഷ്മിയുടെ ഈ ഹര്‍ജി നാളെ കോടതി പരിഗണിക്കും. നാളെ തന്നെയാണ് എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
COMMENTS