ന്യൂഡല്‍ഹി: നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ രക്ഷിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റില്‍ പറയുന്നു. ഇ...
ന്യൂഡല്‍ഹി: നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ രക്ഷിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റില്‍ പറയുന്നു. ഇവരില്‍ രണ്ടുപേര്‍ സുഷമസ്വരാജിന്റെ സഹായം മുന്‍പ് ട്വിറ്ററിലൂടെ തേടിയിരുന്നു.
ഇവരെ നാലുപേരെയും രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു.
അതോടൊപ്പം ഇവരുടെ മോചനത്തിനായി പ്രയത്നിച്ച ഹൈക്കമ്മീഷണര്‍ ബി.എന്‍.റെഡ്ഡിക്ക് നന്ദിയും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
നാവിക കപ്പലില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശ്രമിച്ചതിനാണ് ഇവര്‍ നൈജീരിയയില്‍ പിടിയിലായത്.
COMMENTS