ന്യൂഡല്‍ഹി : ചാരനെന്നാരോപിച്ച് പാകിസ്ഥാന് തടങ്കലിലാക്കി വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദ...
ന്യൂഡല്‍ഹി : ചാരനെന്നാരോപിച്ച് പാകിസ്ഥാന് തടങ്കലിലാക്കി വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിനെ കാണുന്നതിന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്ഥാന് വീസ അനുവദിച്ചു.
പാകിസ്ഥാന് വിദേശകാര്യമന്ത്രാലയം അറിയിച്ചതാണിക്കാര്യം. ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മിഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മാനുഷിക പരിഗണന വച്ചാണ് വീസ അനുവദിച്ചിരിക്കുന്നതെന്ന് വിദേശ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു. ഡിസംബര്‍ 25 നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസറുടെ സാന്നിധ്യത്തില്‍ യാദവിനെ കാണുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
നാവികസേനയില്‍ നിന്നു വിരമിച്ച ശേഷം ഇറാനില്‍ ജോലിതേടിപ്പോയ യാദവിനെ ഇറാന്-പാകിസ്ഥാന് അതിര്‍ത്തിയില്‍ വച്ചാണ് പാക് സേന അറസ്റ്റുചെയ്തത്. അറസ്റ്റില്‍ ഇറാനും പ്രതിഷേധിച്ചിരുന്നു. അദ്ദേഹത്തെ തൂക്കിലേറ്റാനുള്ള നീക്കത്തെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദത്തിലൂടെ മരവിപ്പിച്ചിരുന്നു.
COMMENTS