കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കടലില്‍ കാണാതായ പന്ത്രണ്ട് ബാട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്. ചില ബോട്ടുകള്‍ മുങ്ങിയതായി സ്ഥി...
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കടലില്‍ കാണാതായ പന്ത്രണ്ട് ബാട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്. ചില ബോട്ടുകള്‍ മുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിന്നും കാസര്‍കോട് തീരത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സ്വകാര്യബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ കാര്യക്ഷമമായ തിരച്ചിലാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്നത്.
ക്രിസ്തുമസിനു മുമ്പ് കാണാതായവരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.
Keywords: Ockhi cyclone, Kerala coast, fishermen, boats
COMMENTS