കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരി...
കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
സോളാര്‍ കേസ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണം നടത്താമെന്നാണ് സര്‍്ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചതിലെ അനിശ്ചിതത്വം മാറി.
ഉമ്മന്‍ ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഒപ്പം സരിത എസ്. നായരുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസെടുക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
വ്യാഴാഴ്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുള്ളതാണ് വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനം.
സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്ന് എന്നതിനാല്‍ കോണ്‍ഗ്രസിന് നിയമോപദേശം നിര്‍ണ്ണായകമാണ്. പ്രതികൂലമായാല്‍ ഐ ഗ്രൂപ്പിന് കോണ്‍ഗ്രസില്‍ ആധിപത്യം ലഭിക്കും.
പ്രതിപക്ഷ നേതാവിന്റെ പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെ അകറ്റിനിര്‍ത്തണമെന്ന കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശന്റെ പ്രസ്താവന ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും ഉദ്ദേശിച്ചാണെന്ന് വ്യാഖ്യാനമുണ്ടായി.
നിയമോപദേശം പ്രതികൂലമായാല്‍ പാര്‍ട്ടിക്കുള്ളില്‍ സംഭവിക്കാവുന്ന ചേരിതിരിവിന്റെ മുന്നോടിയായി സതീശന്റെ വാക്കുകളെ കരുതുന്നവരുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇരുളടയാനുള്ള പ്രഹരശേഷി നിയമോപദേശത്തിനുണ്ട്.
Keywords: Solar report, Kerala government, Congress, Oommen Chandy, Politics
 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS