രാഹുലിനെ അപമാനിക്കാനാണ് പേര് അഹിന്ദുക്കളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തതെന്നും രജിസ്റ്ററില്‍ തിരുത്തല്‍ നടന്നുവെന്നും കോണ്‍ഗ്രസ് വക്താ...
രാഹുലിനെ അപമാനിക്കാനാണ് പേര് അഹിന്ദുക്കളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തതെന്നും രജിസ്റ്ററില്‍ തിരുത്തല്‍ നടന്നുവെന്നും കോണ്‍ഗ്രസ് വക്താവ് മനോജ് ത്യാഗി
അഹമ്മദാബാദ്: സോമനാഥ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഹിന്ദുക്കളുടെ പട്ടികയില്‍ പെടുത്തി.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ രാഹുല്‍ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ശിവക്ഷേത്രങ്ങളിലൊന്നാണ് സോംനാഥ ക്ഷേത്രം.
ഇവിടെ സന്ദര്‍ശിക്കുന്ന അഹിന്ദുക്കള്‍ ക്ഷേത്രം ഭാരവാഹികളുടെ അനുവാദം വാങ്ങി രജിസ്റ്ററില്‍ പേര് വെളിപ്പെടുത്തണമെന്ന് ചട്ടമുണ്ട്. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ പേരിനൊപ്പമാണ് ഹിന്ദു ഇതര വിഭാഗമെന്നു രേഖപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പേരും ചേര്‍ത്തിരിക്കുന്നത്.
രാഹുലിനെ അപമാനിക്കാനാണ് പേര് അഹിന്ദുക്കളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തതെന്ന് കോണ്‍ഗ്രസ് വക്താവ് മനോജ് ത്യാഗി ആരോപിച്ചു. രജിസ്റ്ററില്‍ തിരുത്തല്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹ്മൂദ് ഗസ്നി ഉള്‍പ്പെടെയുള്ളവരാല്‍ നിരവധി തവണ നശിപ്പിക്കപ്പെട്ടിരുന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ജവഹര്‍ലാല്‍ നെഹ്റു എതിരായിരുന്നുവെന്ന് നേരത്തെ ഗുജറാത്ത് പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
സോമനാഥ് ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പക്ഷേ, രജിസ്റ്ററില്‍ പേരു ചേര്‍ത്തു മാത്രമേ അകത്തു കടക്കാനാവൂ.
ഇതേസമയം, രാഹുല്‍ ഹിന്ദുവാണെന്നു വരുത്തിത്തീര്‍ക്കാന്‍ മനപ്പൂര്‍വം കോണ്‍ഗ്രസുകാരുടെ പിന്തുണയോടെ ക്ഷേത്ര രജിസ്റ്ററില്‍ പേരു തിരുത്തി വിവാദമുണ്ടാക്കുകയാണെന്നും ഇതു ഗുജറാത്ത് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള കള്ളക്കളിയാണെന്നും ബിജെപി വക്താവ് സമിത് പാത്ര ആരോപിച്ചു.
Keywords: Rahul Gandhi, Somnath Temple, Ahmed Patel, BJP, Congress Party
COMMENTS