മലയാളിത്തിലിപ്പോള്‍ ചരിത്ര സിനിമകളുടെ കാലമാണ്. എല്ലാം വമ്പന്‍ പ്രൊജക്ടുകളും. മലയാളത്തിലെ ക്ലാസിക് എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപ...
മലയാളിത്തിലിപ്പോള്‍ ചരിത്ര സിനിമകളുടെ കാലമാണ്. എല്ലാം വമ്പന്‍ പ്രൊജക്ടുകളും. മലയാളത്തിലെ ക്ലാസിക് എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപമാണ് ആദ്യം പ്രഖ്യാപിച്ച വമ്പന്‍ ചിത്രങ്ങളിലൊന്ന്. മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ടെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടിയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയനു ശേഷം രണ്ടാമൂഴം തുടങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചത്.
കര്‍ണ്ണനായിരുന്നു പീന്നിട് പ്രഖ്യാപിച്ച വമ്പന്‍ പ്രൊജക്ട്. എന്നു നിന്റെ മൊയ്തീനു ശേഷം ആര്‍.എസ്.വിമല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത് പൃഥ്വിരാജാണ്. വേണു കുന്നിപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് നടനും സംവിധായകുമായ ശ്രീകുമാര്‍ രംഗത്തെത്തി. വളരെക്കാലം മുമ്പേ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതാണെന്നും മധുപാല്‍ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാര്‍ അറിയിച്ചു. എന്നാല്‍, കര്‍ണ്ണനാകുന്നതിനെപ്പറ്റി മമ്മൂട്ടിയുടെ പ്രസ്താവനകളൊന്നും എത്തിയില്ല.
ഇപ്പോഴിതാ കുഞ്ഞാലിമരയ്ക്കാരുടെ കഥയുമായി രണ്ടു സംവിധായകര്‍ എത്തിയിരിക്കുന്നു. ആദ്യം മമ്മൂട്ടിയെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചത് ശങ്കര്‍ രാമകൃഷ്ണനാണ്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ സന്തോഷ് ശിവനായിക്കുമെന്നും പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തുമെന്നും വാര്‍ത്തവന്നു.
ഏറ്റവും ഒടുവില്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാരെ വെള്ളിത്തിരയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും പത്തു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും പ്രിയന്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കാലാപാനി എന്ന ചരിത്ര സിനിമ വെള്ളിത്തിരയിലെത്തിയിരുന്നു.
അതിനിടെ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കമെന്ന ചിത്രം പ്രഖ്യാപിച്ചു. മാമാങ്കത്തിന്റെ ഭാഗമാകുന്ന കാര്യം മമ്മൂട്ടിയും തന്റെ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.
Tags: Mammootty, Mohanlal, Malayalam, Movie

COMMENTS