സ്വന്തം ലേഖകന്‍ കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു. നടന്‍ ദിലീപ് ജ...
സ്വന്തം ലേഖകന്‍
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു. നടന്‍ ദിലീപ് ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ വേളയില്‍ പുറത്തു തടിച്ചുകൂടിയ ജനത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രത്തിനു സമാനമായ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.ഇതു മാത്രമല്ല, ചിത്രത്തിന്റെ പേരും ചര്‍ച്ചയാവുന്നുണ്ട്. ഇരയെന്നുദ്ദേശിക്കുന്നത് ആരെയാണ് എന്നതാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ചചെയ്യുന്നത്. സിനിമയുടെ നിര്‍ണായക വിവരമായതിനാല്‍ ഇക്കാര്യം അണിയറക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ചെയ്യാത്ത കുറ്റത്തിന് പൊലീസ് മനപ്പൂര്‍വം കുറ്റവാളിയാക്കിയ നടന്‍ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു സൂചനയുണ്ട്. ഇതിനൊപ്പം തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു. ഇതോടെയാണ് ചിത്രം ആരിലേക്കൊക്കെയാണ് വിരല്‍ ചൂണ്ടുന്നതെന്ന സംശയം ബലപ്പെട്ടത്.
സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു സൂപ്പര്‍ താരമായാണ് അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ ലുക്കും ജയിലില്‍ നിന്നിറങ്ങിയ ദിലീപിന്റേതിനു സമാനമാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
വൈശാഖിന്റെ അസോസിയേറ്റായിരുന്നു സൈജു എസ്. വൈശാഖ് - ഉദയ് കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണിത്. ദിലീപുമായി നല്ല ബന്ധം സൂക്ഷിക്കുന്നവരാണ് വൈശാഖും ഉദയകൃഷ്ണയും സിബി കെ തോമസുമെല്ലാം. അതുകൊണ്ടു തന്നെ ചിത്രം നടനെ മോശമായി ചിത്രീകരിക്കുന്നതാവാന്‍ വഴിയില്ലെന്നാണ് പൊതു സംസാരം.
ദിലീപിന്റെ ജയില്‍ ജീവിതമാണോ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിച്ചു. നവീന്‍ ജോണാണ് തിരക്കഥ എഴുതുന്നത്. സസ്‌പെന്‍സ് ത്രില്ലറാണ്.
മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keywords: Ira, Movie, Dileep, Movie, Unni Mukundan
COMMENTS