കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്ത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് ഭീ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്ത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഇരുപതു ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പരാതി നല്‍കിയതെന്ന പൊലീസിന്റെ വാദമാണ് പൊളിഞ്ഞത്.
സുനിയുടെ കോള്‍ വന്നതിനു പിന്നാലെ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചതിനു തെളിവ്. ഭീഷണിയെക്കുറിച്ച് വാട്‌സാപ്പിലൂടെ ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ വാദിച്ചിരുന്നു. എന്നാല്‍, വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി പരിഗണിക്കാനാവില്ല എന്ന നിലപാടാണ് കോടതിയില്‍ പൊലീസ് സ്വീകരിച്ചത്. ഫോണ്‍ വിളിക്കു പിന്നാലെ ഡിജിപിയെ ദിലീപ് വിളിച്ചതിന്റെ ഫോണ്‍ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.
പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28 നാണ്. എന്നാല്‍, ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് 20 ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 22 നാണ്. ഭീഷണിയെക്കുറിച്ച് ദിലീപ് പരാതി നല്‍കാന്‍ വൈകിയതില്‍ നിഗൂഢതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഡിജിപിക്കു ദിലീപ് പരാതി നല്‍കാന്‍ വൈകിയത് സുപ്രധാന തെളിവായി പൊലീസ് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരാതി നല്‍കാന്‍ വൈകിയത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതു കൊണ്ടാണെന്നായിരുന്നു പൊലീസിന്റെ വാദം.
എന്നാല്‍, പള്‍സര്‍ സുനി ദീലിപിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനു പിന്നാലെ പല വട്ടം ഡിജിപിയെ ദിലീപ് ഫോണ്‍ ചെയ്തിനു ഫോണ്‍ രേഖകളുണ്ട്. എ്ല്ലാ കോളുകളും ബെഹ്‌റയുടെ സ്വകാര്യ ഫോണിലേക്കാണ് എത്തിയത്. പൊലീസിന്റെ പ്രധാന വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഫോണ്‍ രേഖകള്‍.
Keywords: Dileep, Loknath Behra, DGP, Police, Actress attack

COMMENTS