തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ. സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു. ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പ...
തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ. സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു. ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പങ്കിന് വ്യക്തമായ തെളിവുള്ളതായും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ മറ്റു നാലു പ്രതികളുടെ കയ്യബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും തനിക്കതില്‍ പങ്കില്ലെന്നുമാണ് ഉദയഭാനു പറയുന്നത്. കൊലപാതകത്തില്‍ പങ്കില്ല. രാജീവിനെ കൊണ്ട് രേഖകളില്‍ ഒപ്പു വച്ചു വാങ്ങാന്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയതെന്ന നിലപാടിലാണ് അദ്ദേഹം.
തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഉദയഭാനുവിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉദയഭാനുവിന് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഉദയഭാനു ഒളിവില്‍ പോയിരുന്നു. കീഴടങ്ങാന്‍ സാവകാശം തരണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. കീഴടങ്ങാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
Tags: Rajeev murder case, Chalakkudy, Police, Arrest, CPUdayabhanu, Kerala

COMMENTS