സ്വന്തം ലേഖകന്‍ വേങ്ങര: 23310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ ഏതാണ്ട് വിജയിച്ചു. 2016ല്‍ പിക...
സ്വന്തം ലേഖകന്‍
വേങ്ങര: 23310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ ഏതാണ്ട് വിജയിച്ചു. 2016ല്‍ പികെ കുഞ്ഞാലിക്കുട്ടി നേടിയതില്‍ നിന്ന് 14747 വോട്ടിന്റെ കുറവുണ്ട് ഭൂരിപക്ഷത്തില്‍.
ആകെ പോള്‍ ചെയ്തതില്‍ 65227 വോട്ട് ഖാദറിനു ലഭിച്ചു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് 41917 വോട്ടു ലഭിച്ചു. ബിജെപിയെ നാലാം സ്ഥാനത്തേയ്ക്കു തള്ളിക്കൊണ്ട് എസ്ഡിപി ഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി നസീര്‍ 8648 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ത്ഥി ജനചന്ദ്രന്‍ മാസ്റ്റര്‍ക്കു നേടാനായത് കേവലം 5728 വോട്ടു മാത്രമാണ്.
പക്ഷേ, പികെ കുഞ്ഞാലിക്കുട്ടി 2011ല്‍ ഇവിടെ 38,237 വോട്ടിന്റെയും 2016ല്‍ 38057 വോട്ടിന്റെയും ഭൂരിപക്ഷം നേടിയിരുന്നു. ആ വന്‍ ഭൂരിപക്ഷം ഖാദറിനു കിട്ടിയില്ലെന്നത് വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുണ്ടായ പിണക്കങ്ങളും വിമതരുമെല്ലാം ഭൂരിപക്ഷം കുറയാന്‍ കാരണമായി.
തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയിരുന്ന ഖാദര്‍, മൂന്നു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പതിനായിരം വോട്ടിനു മുന്നിലെത്തിയിരുന്നു. അവിടെനിന്നു പടിപടിയായി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്.
ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ പഞ്ചായത്തില്‍ പോലും ഖാദറാണ് മുന്നിലെത്തിയത്. മണ്ഡലത്തില്‍ വോട്ടുള്ള ഏക സ്ഥാനാര്‍ത്ഥിയും ബഷീറായിരുന്നു.
പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടന്നത്. ബിജെപിയാകട്ടെ എസ്ഡിപി ഐക്കും പിന്നില്‍ പോയതും ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകക്കാഴ്ചയായി.
The UDF candidate KNA Khader has succeeded in winning the polls with a margin of 23310 votes in Vengara bypoll.
Khader received 65,227 votes. Left Front candidate PP Basheer received 41917 votes. SDPI candidate Adv. KC Nasir won 8648 votes. BJP candidate Janchandran Master has scored only 5728 votes.
PK Kunhalikutty secured majority of 38,237 votes in 2011 and 38057 votes in 2016 elections. Khader did not get that gigantic majority and shed light on success. The quarrels and rebellions in the UDF resulted in a decline in majority.
Even in the panchayat of Left candidate PP Basheer, Khader came in the front.
Keywords: Election, UDF, KNA Khader, LDF, Muslim League, Vengara

COMMENTS