'അല്ലാഹു അക്ബര്‍,' 'ദൈവം വലിയവനാണ്' എന്നു വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അക്രമി സെയ്ഫുള്ള സയ്‌പോവ് മിനി ട്രക്കില്‍ നിന്...
'അല്ലാഹു അക്ബര്‍,' 'ദൈവം വലിയവനാണ്' എന്നു വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അക്രമി സെയ്ഫുള്ള സയ്‌പോവ് മിനി ട്രക്കില്‍ നിന്ന് ഇറങ്ങിയോടിയത്
എം രാഖി
ന്യൂയോര്‍ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി മിനി ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ക്കു പരിക്കുണ്ട്.മിനി ട്രക്ക് ഓടിച്ചിരുന്ന 29 കാരനായ സെയ്ഫുള്ള സയ്‌പോവിനെ പൊലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം പിടികൂടി. ഇയാളുടെ പക്കല്‍ നിന്നു രണ്ടു തോക്കുകളും പൊലീസ് പിടികൂടി.
ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ച് സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക് പൊലീസും മേയറുടെ ഓഫീസും അറിയിച്ചു.
'അല്ലാഹു അക്ബര്‍,' 'ദൈവം വലിയവനാണ്' എന്നു വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ ട്രക്കില്‍ നിന്ന് ഇറങ്ങിയോടിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് 2010 ല്‍ അമേരിക്കയില്‍ കുടിയേറിയ ആളാണ് പ്രതിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഫ്‌ളോറിഡയില്‍ നിന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചത്. ന്യൂ ജേഴ്‌സിയിലാണ് താമസം.
'ഇത് ഭീകര പ്രവര്‍ത്തനമാണ്. നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നത് എന്തു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കിട്ടിയേ തീരൂ,' മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.
വാര്‍ഷിക പരേഡിനും ഹാലോവീന്‍ ഉത്സവത്തിനുമായി ജനം തയ്യാറെടുക്കുന്നതിനാല്‍ നല്ല തിരക്കുള്ള മേഖലയായിരുന്നു ഇവിടം . അതു കണക്കാക്കിയാണ് അക്രമി എത്തിയതെന്നാണ് കരുതുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ജെയിംസ് ഓ'നീല്‍ പറഞ്ഞു.
എം രാഖി
Eight people have been killed in a mob attack on pedestrians and cyclists near the World Trade Center Memorial in Lower Manhattan, New York. Eleven people will be injured.
29-year-old Saifullah Saipov, who was running a mini-truck, was caught by police. Police seized two guns from him.
The traffic was temporarily suspended and police took control of the place. The New York Police and Mayor's Office informed the suspicion that the terrorist attack was under investigation.
Eyewitnesses told him that 'Allah Akbar,' 'God is great' said that he got off the truck. An Uzbek citizen has been identified as a migrant in the US in 2010 from Uzbekistan. He has got a driving license from Florida.
Keywords: mob attack , pedestrians, cyclists , World Trade Center Memorial, Lower Manhattan, New York, Saifullah Saipo, mini-truck, . Police, guns, New York Police, Mayor's Office, terrorist attack , investigatio, Allah Akbar, Uzbek citizen, New Jerse, Bill de Blasio, James O'Neill
COMMENTS