തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന കൃതി അര്‍ഹമാ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന കൃതി അര്‍ഹമായി.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. വയലവാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര് 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
പ്രൊഫ. തോമസ് മാത്യു, ഡോ.കെ.പിമോഹനന്‍, ഡോ.അനില്‍ കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.
ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ദേവനായകി, സുഗന്ധി, ഡോ. രജനി തിരണഗാമ എന്നീ സ്ത്രീകളുടെ ജീവിതകഥ പറയുന്നതായിരുന്നു നോവല്‍. ഒരേസമയം ചരിത്രവും ഭാവനയും സമ്മേളിപ്പിക്കുന്നതാണ് ഈ രചന. സമീപകാലത്ത് ണലയാളത്തിലുണ്ടായ ഏറ്റവും മികച്ച നോവലുകളിലൊന്നാണിത്.
ശ്രീലങ്കന് രാഷ്ട്രീയ പശ്ചാത്തലത്തില് കഥ പറഞ്ഞ നോവല് വിപ്ലവവും സമാധാനവും വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന ഫാസിസത്തിന് മുന്നില് നിസ്സഹായരായ ജനതയുടെ ആവിഷ്‌കാരവും കൂടിയായിരുന്നു. 2014ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.
ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ ഈ കൃതി നേടിയിട്ടുണ്ട്.
TD Ramakrishnan's' Suganthi Enna Andal Devanayaki' has won for this year's Vayalar Award. The award comprises Rs 1 lakh, a sculpture and a citation. The award will be submitted on October 27, Vayalavar Ramavarma's death anniversary day.
Devanayaki, Sugandhi , Dr. Rajini Tirunagama
COMMENTS