കൊച്ചി: സോളാര്‍ കേസില്‍ പ്രഹരശേഷിയുള്ള വെളിപ്പെടുത്തലുമായി സരിത എസ്. നായര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി ...
കൊച്ചി: സോളാര്‍ കേസില്‍ പ്രഹരശേഷിയുള്ള വെളിപ്പെടുത്തലുമായി സരിത എസ്. നായര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയിലാണ് സരിതയുടെ പുതിയ ആരോപണങ്ങള്‍.
കേരളത്തിലെ ഉന്നത കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രമുഖന്റെ മകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് സരിതയുടെ പരാതി. രാജ്യസഭയിലെ ഉന്നതനെ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് കേന്ദ്രമന്ത്രിയുടെ മകന്‍ ചൂഷണം ചെയ്തതെന്ന് സരിത ആരോപിക്കുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ മറ്റൊരു ആരോപണവും സരിത പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന സമ്പന്നനെ സോളാര്‍ പ്രോജക്ടിന്റെ ഭാഗമാക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.
മറ്റൊരു പ്രമുഖ നേതാവ് മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യത്തെ പരിചയപ്പെടുത്തി. കേന്ദ്രമന്ത്രി ആദായനികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത് നേതാവ് 25 ലക്ഷം രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ ഉന്നയിക്കുന്നു.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ നേതാവിന്റെ മകന്‍ പിതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ചു പീഡിപ്പിച്ചു, മലബാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പീഡിപ്പിച്ചു തുടങ്ങി കേരള രാഷ്ട്രീയത്തിലെ പിടിച്ചുലയ്ക്കാന്‍ പാകത്തിലുള്ള ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സരിത ഉന്നയിക്കുന്നത്.\
Tags: Sarithasnair, Politics, Kerala, Solarcase

COMMENTS