ആനച്ചാല്‍: ഈട്ടിസിറ്റിക്കു സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്കേറ്റ്. അപകടത്തില്‍പ്പെട്ട...
അപകടത്തില്‍പ്പെട്ടവരില്‍ ആറു പേര്‍ മഹാരാഷ്ട്ര സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ജീപ്പ് ഡ്രൈവര്‍ ഈട്ടിസിറ്റി സ്വദേശി ഈപ്പച്ചനാണ് പരിക്കേറ്റ മലയാളി. ബ്രിജെയ്ന്‍, ഖുശ്ബുസ നിഖിത, ശീതള്‍, സൂരജ്, മോഹിത് എന്നിവരാണ് പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശികള്‍.
ബുധനാഴ്ച നാലുമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു.
പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
Tags: Accident, Idukky, Anachal
COMMENTS