തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളുടെ മുനയൊടിക്കുക ലക്ഷ്യമിട്ട് അദ്ദേഹത്തിന് എന്‍സിപി സംസ്ഥാന നേതൃത്വം ക് ളീന്‍...
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളുടെ മുനയൊടിക്കുക ലക്ഷ്യമിട്ട് അദ്ദേഹത്തിന് എന്‍സിപി സംസ്ഥാന നേതൃത്വം ക് ളീന്‍ ചിറ്റ് നല്കി.
തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ഇതോടെ, പാര്‍ട്ടി ഏതാണ്ട് പൂര്‍ണമായും ചാണ്ടിക്കു കീഴ്പ്പെട്ടുവെന്നും വ്യക്തമായിരിക്കുകയാണ്.
എന്‍സിപി തോമസ് ചാണ്ടിക്കൊപ്പമാണെന്നും അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.
മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ മൂന്നു ജില്ലാ കമ്മിറ്റികളോടു വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടിക്കു പാര്‍ട്ടി കേന്ദ്ര നേതൃത്തിന്റെ അംഗീകാരമുണ്ടെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.
കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.
ആരോപണമുയര്‍ന്നതിനു പിന്നാലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായിരുന്നു. ഇതോടെയാണ് വിവാദം കനത്തത്.
ഇതിനിടെ, ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്കിയ മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഇതും തോമസ് ചാണ്ടി വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കിയെന്നു വ്യക്തമാവുകയാണ്.
എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനു നേരേ കൊലവിളി നടത്തിയിരുന്നെന്നും ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന് കുഴഞ്ഞുവീണതെന്നും എന്‍സിപി യുവജനസംഘടന പ്രസിഡന്റായിരുന്ന മുജീബ് റഹ്മാന് വെളിപ്പെടുത്തിയിരുന്നു.
ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നല്‍കിയതിനു പുറമേ, തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്തും മുജീബ് പാര്‍ട്ടിയില്‍ ശബ്ദമുയര്‍ത്തി. ഇതിനൊടുവിലാണ് അദ്ദേഹം പുറത്തായിരിക്കുന്നത്. ഇതു ഇടഞ്ഞു നില്ക്കുന്ന മറ്റുള്ളവര്‍ക്കുമുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കുന്നു.
COMMENTS