ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി. അവയ...
ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേറ്റ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അവയവം ദാനം ചെയ്തതെന്നാണ് ആരോപണം.
അവയവം ദാനം ചെയ്ത കാര്‍ത്തികിന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. അപകടത്തില്‍പ്പെട്ട മകനെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിയില്ല.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ ആദ്യം തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് നടരാജന്‍ ചികിത്സയിലിരിക്കുന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോയതെന്നാണ് ആരോപണം.
കാര്‍ത്തികിനു മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ചെന്നൈയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
യുവാവിന്റെ മസ്തിഷ്‌ക മരണം ചെന്നൈ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥിരീകരിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
Tags: Tamilnadu, Politics, Sasikala, AIDMK

COMMENTS