കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രം വില്ലന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് വിതരണക്കാര്‍ എഴുതി നല്‍കിയതി...
കണ്ണൂര്‍ സവിത തിയേറ്ററില്‍ നിന്നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാനെത്തിയ യുവാവ് സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിതരണക്കാന്‍ യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവാവ് വില്ലനല്ലെന്ന് ബോധ്യപ്പെട്ടത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ ഒന്നര മിനിറ്റ് ദൃശ്യങ്ങളാണ് പൊലീസ് യുവാവിന്റെ മൊബൈലില്‍ കണ്ടെത്തിയത്.
മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും ആദ്യ ദിവസം കാണുന്നയാളാണ് യുവാവ്. ഇതോടെ പൊലീസ് വില്ലന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു.
സംവിധായകന്‍ മോഹന്‍ലാലിനോടും നിര്‍മ്മാതാവിനോടും സംസാരിച്ച ശേഷം പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
COMMENTS