തിരുവനന്തപുരം: കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്...
തിരുവനന്തപുരം: കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവനക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുന്നത് ആര്‍.എസ്.എസ്-ബിജെപി മേഖലകളിലാണ്. സംസ്ഥാനത്തെയും ജനങ്ങളെയും അധിക്ഷേപിക്കാനല്ലാതെ ഇത്തരം പ്രസ്താവനകള്‍ മറ്റൊന്നിനും ഉപകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്എസ് നിലവിട്ടവരെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുകയാണ്. ആര്‍.എസ്.എസിനെയും അവരുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകര്‍ത്തെറിയുന്ന ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെയും മനസ്സിലാക്കുകയും അവരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു എന്നതാണോ കേരളീയര്‍ ചെയ്ത കുറ്റമെന്നും അദ്ദേഹം ചോദിക്കുന്നു.
ഒരുഭാഗത്ത് കേരളത്തെ നിരന്തരം അപകീര്‍ത്തിപ്പെടുക്കുകയും മറുഭാഗത്ത് സംഘര്‍ഷങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന സംഘിശൈലി പ്രബുദ്ധതയുള്ള കേരളീയര്‍ മനസിലാക്കുന്നുണ്ട്. ആര്‍എസ്എസും ബിജെപിയും കൊന്നുതള്ളുന്നത് സിപിഐ എം പ്രവര്‍ത്തകരെയാണ്.
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ജാഥ കേരളത്തില്‍ പര്യടനം നടത്താന്‍ പോവുകയാണ്. പയ്യന്നൂരില്‍ നിന്നും ആ ജാഥ തുടങ്ങിയാല്‍ വെറും പ്രഹസനം പോലെ റോഡ്‌ഷോ നടത്തുകയല്ല വേണ്ടത്. സംസ്ഥാനത്ത് കൊലപാതകം നടന്ന എല്ലാ വഴികളിലൂടെയും സഞ്ചരിക്കണം. അപ്പോള്‍ എല്ലായിടത്തും ആര്‍.എസ്.എസിന്റെ കൊലക്കത്തിയും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയദ്രംഷ്ടകളും കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ പോലും തോല്‍പ്പിക്കുന്ന പാതകങ്ങളുടെ ചരിത്രമുള്ള സംഘടനയാണ് ആര്‍.എസ്.എസ്. അവര്‍ എത്രയൊക്കെ ശ്രമിച്ചിട്ടും കേരളം ഒരു കുരുതിപ്പാടമായി മാറാത്തത് സിപിഐ എമ്മിന്റെ ജാഗ്രതയും കരുതല്‍ നോഭാവവും ക്ഷമയും കൊണ്ടാണ്. ആ പ്രബുദ്ധരാഷ്ട്രീയ സംസ്‌കാരത്തിന്റെ മുകളില്‍ കരിവാരിത്തേക്കാനാണ് പ്രകാശ് ജാവ്‌ദേക്കറിനെ പോലുള്ള സംഘികള്‍ നിരന്തരം പ്രയത്‌നിക്കുന്നത്. അതിവിടെ വിലപോവില്ല.
സംഘികള്‍, തുറന്നുവെച്ച റോഡിയോ പോലെ നിരന്തരം കള്ളംപറയുകയാണ്. തിരികെയൊന്നും കേള്‍ക്കാന്‍ തയ്യാറല്ല. വസ്തുതകള്‍ മനസിലാക്കാന്‍ തയ്യാറല്ല. അവരുടെ നുണപ്രയോഗം ഗീബല്‍സിനെ വെല്ലും വിധത്തിലുള്ളതാണ്. സാക്ഷരകേരളത്തിന് ഈ നുണയന്‍മാരെ നന്നായി മനസിലാക്കാനറിയാം.
വിജയദശമി ദിനത്തില്‍ വര്‍ഗീയ വിഷം ചീറ്റിയ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത് പറഞ്ഞത് കേരളം ജിഹാദികളെ സംരക്ഷിക്കുന്നുവെന്നാണ്. പരസ്പരം ശക്തിപകര്‍ന്ന് വളരാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകളെ കേരളത്തില്‍ ചെറുക്കുന്നത് സിപിഐ എം ആണ്. ഈ വര്‍ഗീയ ശക്തികളുടെ പൊതുശത്രുവാണ് സിപിഐ എം. ആര്‍.എസ്.എസ് മേധാവിയുടെ കള്ളപ്രചരണം കൊണ്ട് സത്യത്തിന്റെ മുഖത്ത് കറുപ്പ് വീഴ്ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags: RSS, BJP, CPM, Kerala, Politics, KodiyeriBalakrishnan

COMMENTS