ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബ്രൂക്ക്‌ലിന്‍ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ച് പഞ്ചാബ് ...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബ്രൂക്ക്‌ലിന്‍ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ച് പഞ്ചാബ് സ്വദേശിയായ ഹര്‍ലിന്‍ ഗ്രെവാള്‍ (25) വെന്തുമരിച്ചു.
അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. സെയ്ദ് ഹമീദ് (23) എന്നയാളെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. ഇയാളുടെ കാറിലായിരുന്നു ഹര്‍ലിന്‍ യാത്ര ചെയ്തത്.
തീപിടിച്ചതിനെ തുടര്‍ന്ന് ഹര്‍ലിനയെ ഉപേക്ഷിച്ച് ഇയാള്‍ മറ്റൊരു കാറില്‍ ആശുപത്രിയിലേക്കു പോയി. സഹയാത്രികയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരുന്നതിന് ഇയാള്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുത്തു.
Keywords: Harlin Grewal, Punjab , US , Brooklynues Express Highway,
Police, high-speed motorway, Saeed Hameed, USA
COMMENTS