ന്യൂഡല്‍ഹി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയതെങ്ങനെയെന്നു സുപ്രീം കോടതി. ഈ മാസം 30ന്...
ന്യൂഡല്‍ഹി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയതെങ്ങനെയെന്നു സുപ്രീം കോടതി. ഈ മാസം 30ന് വീണ്ടും പരിഗണിക്കാനായി കേസ് മാറ്റി.
ലൗ ജിഹാദില്‍ കുടുങ്ങി മതം മാറിയെന്ന കേസില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിലാണ് സുപ്രീം കോടതിയുടെ ചോദ്യം.
വിവാഹം റദ്ദാക്കിയതു സംബന്ധിച്ച് ഹാദിയയുടെ ഭാഗം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
കേസില്‍ എന്‍ ഐ എ അന്വേഷണം വേണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളിലാണ് കോടതി വാദം കേള്‍ക്കുന്നത്.
ആഗസ്റ്റ് 16 ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. ഇതിനെതിരെ ഷെഫീന്‍ അപ്പീല്‍ പോവുകയായിരുന്നു.
ഈ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേരള ക്രൈംബ്രാഞ്ച് കേസ് വിശദമായി അന്വേഷിച്ചതാണെന്നും സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാദിയയുടെ അച്ഛന്‍ അശോകന്‍ അടക്കമുള്ളവര്‍ എന്‍ഐഎ അന്വേഷണത്തെ പിന്തുണച്ചു സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും കോടതി പരിഗണിക്കുന്നുണ്ട്.
ഇതേസമയം തിരുവനന്തപുരത്ത് നിന്ന് കാണാതാവുകയും അഫ്ഗാനിസ്ഥാനില്‍ ഐഎസ് സംഘത്തിനൊപ്പമുണ്ടെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്ന നിമിഷയുടെ അമ്മ ബിന്ദുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹാദിയയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇത്തരത്തില്‍ മതം മാറ്റിയവരെ ഐഎസിന്റെയും മറ്റും ക്യാമ്പുകളിലെത്തിക്കുന്നുവെന്നാണ് നിമിഷയുടെ അമ്മ കോടതിയെ അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശി സുമിത്ര ആര്യയും സമാനമായ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹാദിയ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്നും ഇടപെടാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള വനിതാ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
മകളെ തടവിലാക്കാന്‍ അച്ഛന്‍ അശോകന് അധികാരമില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും സുപ്രീം കോടതി പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ പാവയാണെന്നു ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ആരോപിച്ചതും എന്‍ ഐ എ അഭിഭാഷകന്റെ ശക്തമായ എതിര്‍പ്പിന് ഇടയാക്കി.
ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍ഐഐ അന്വേഷണം നീതിപൂര്‍വമായിരിക്കില്ലെന്ന് ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ വാദിച്ചു.
Keywords: Akhila, Hadiaya, Shefin Jahan, NIA, Supreme Court
COMMENTS