അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പട്ടേല്‍ സമുദായത്തിന്റെ ആക്രമണത്തില്‍ ജയേഷ് സോളങ്കി...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പട്ടേല്‍ സമുദായത്തിന്റെ ആക്രമണത്തില്‍ ജയേഷ് സോളങ്കി എന്ന യുവാവിന്റെ ജീവനാണ് പൊലിഞ്ഞത്.
ആനന്ദ് ജില്ലയില്‍ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
ജയേഷ് സോളങ്കിയും ബന്ധുവായ പ്രകാശ് സോളങ്കിയും വീടിനരികിലുള്ള ക്ഷേത്രത്തിനു സമീപമിരിക്കുമ്പോള്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ ഇരുവരെയും ജാതീയമായി അധിക്ഷേപിച്ചു. ഗര്‍ബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അയാള്‍ പറഞ്ഞു.
വാക്കുതര്‍ക്കത്തിനൊടുവില്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ദളിത് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ ജയേഷ് സോളങ്കിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags: Gujarat, Death, Crime

COMMENTS