കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറില്‍ സിഐ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സിപിഎം പ്രവര്...
കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറില്‍ സിഐ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പാനൂര്‍, മുന്‍സിപ്പാലിറ്റി, മൊകേരി, ചൊക്ലി, കുന്നോത്തുറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാവും ഹര്‍ത്താലെന്ന് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അറിയിച്ചു.
സിപിഎം പാനൂര്‍ ഏരിയ സമ്മേളത്തിന്റെ പ്രചരണ സാമഗ്രികളും സംഘാടക സമിതി ഓഫീസും തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനു നേരെയാണ് ബോംബെറിഞ്ഞത്.
Tags: CPM, Kannur, RSS, Politics, Attack, Kerala
COMMENTS