ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നിട്ടും രക്ഷയില്ല, മരുമകന് വി.ജി. സിദ്ധാര്‍ഥയുടെ സ്ഥാപനങ്ങളില്‍...
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നിട്ടും രക്ഷയില്ല, മരുമകന് വി.ജി. സിദ്ധാര്‍ഥയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 650 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തി.
സിദ്ധാര്‍ഥയുടെ കഫേ കോഫി ഡേ സ്ഥാപനങ്ങളിലും എസ്റ്റേറ്റുകളിലുമാണ് കഴിഞ്ഞ വ്യാഴാഴ്ച ആദ്യം റെയ്ഡ് നടന്നത്. തൊട്ടു പിന്നാലെ, ബംഗളൂരുവിലെ 20 സ്ഥലങ്ങളിലും മുംബയ്, ചെന്നൈ, ചിക്കമംഗലൂരു എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണ ഏതാനും മാസം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഈ റെയ്ഡോടു കൂടി കൃഷ്ണ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അദ്ദോഹത്തിന്റെ രാഷ്ട്രീയ നോട്ടങ്ങള്‍ക്കും ഈ സംഭവം തിരിച്ചടിയുണ്ടാക്കും.
Keywords: SM Krishna, VG Sidhartha, Cafe Coffee day, Bangalore, Income Tax Department
COMMENTS