കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതി മാര്‍ട്ടിന്റെയും ജാമ്യാപേക്ഷ ഹെക്കോടതി തള്ളി. പ്രധാന തെളി...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതി മാര്‍ട്ടിന്റെയും ജാമ്യാപേക്ഷ ഹെക്കോടതി തള്ളി.
പ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിച്ചു.
നേരിട്ടുപങ്കുളള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും അതിനാല്‍ തന്നെ മറ്റു പ്രതികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. ജാമ്യത്തിനായി സുനിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇതേസമയം, ഈ കേസില്‍ നടി കാവ്യാ മാധവനു മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞ്, കാവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു. കാവ്യാ മാധവനെ അറസ്റ്റുചെയ്യില്ലെന്ന പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി ഇത്തരത്തില്‍ കേസ് തീര്‍പ്പാക്കിയത്. അറസ്റ്റിന് സാധ്യതയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യവുമില്ലെന്ന് കോടതി പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയും ചെയ്തു.
നാദിര്‍ഷാ കേസിലെ പ്രതിയല്ലെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.
Keywords: Pulsar Suni, Dileep, Actress
COMMENTS