കൊച്ചി: നടി കാവ്യാ മാധവനു മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞ്, നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച...
കൊച്ചി: നടി കാവ്യാ മാധവനു മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞ്, നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.
കാവ്യാ മാധവനെ അറസ്റ്റുചെയ്യില്ലെന്ന പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി ഇത്തരത്തില്‍ കേസ് തീര്‍പ്പാക്കിയത്. അറസ്റ്റിന് സാധ്യതയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യവുമില്ലെന്ന് കോടതി പറഞ്ഞു.
ഇതേസമയം, ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയും ചെയ്തു.
നാദിര്‍ഷാ കേസിലെ പ്രതിയല്ലെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.
എന്നാല്‍, പ്രതികള്‍ പറയുന്നതുകേട്ട് പൊലീസ് എടുത്തുചാടരുതെന്ന് നിര്‍ദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാന്‍ പ്രതികള്‍ പലതും പറയുമെന്നും ഇത് പൊലീസ് കണക്കിലെടുക്കേണ്ടതില്ലെന്നും ഓര്‍മിപ്പിച്ചു.
Keywords: Dileep, Kavya Madhavan, Nadirsha, Bail
COMMENTS