കൂത്താട്ടുകുളം: സൗദിയില്‍ മലയാളി നഴ്സ് താമസ സ്ഥലത്തെ കുളിമുറിയില്‍ മരിച്ചനിലയില്‍. അല്ഖാസിമിനു സമീപം ക്വിബായില് എംഒഎച്ച് ഡിസ്പെന്‍സറി...
കൂത്താട്ടുകുളം: സൗദിയില്‍ മലയാളി നഴ്സ് താമസ സ്ഥലത്തെ കുളിമുറിയില്‍ മരിച്ചനിലയില്‍. അല്ഖാസിമിനു സമീപം ക്വിബായില് എംഒഎച്ച് ഡിസ്പെന്സറിയില് ജോലി ചെയ്യുന്ന കൂത്താട്ടുകുളം കോയിപ്പിള്ളി അയിനുമാക്കല് കോലത്തേല്‍ മത്തായി-ജോളി ദമ്പതികളുടെ മകള്‍ ജിന്‍സി (25) ആണ് മരിച്ചത്. മരണകാരണം ഹൃദ്രോഗമാണെന്നാണ് പ്രാഥമിക നിഗമനം.
മുറിയില്‍ ഒപ്പം താമസിക്കുന്ന മലയാളി നഴ്സ് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ കുളിമുറിയുടെ വാതില്‍ അകത്തുനിന്ന് കൊളുത്തിട്ട നിലയിലായിരുന്നു.
കുളിമുറിയുടെ വാതിലില്‍ ഏറെ നേരം മുട്ടിവിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരനെ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് ജിന്‍സിയെ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം ക്വിബായിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
Tags: Malayali, Saudi, Gulf, Kerala, Nurse

COMMENTS