മാഡത്തെക്കുറിച്ചു പള്‍സര്‍ സുനി പറഞ്ഞത് ആരുടെയും പ്രേരണയാലല്ലെന്നും തന്നെ ആവശ്യം കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞതിലെ ദേഷ്യമാണ് സുന...
മാഡത്തെക്കുറിച്ചു പള്‍സര്‍ സുനി പറഞ്ഞത് ആരുടെയും പ്രേരണയാലല്ലെന്നും തന്നെ ആവശ്യം കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞതിലെ ദേഷ്യമാണ് സുനി ഇക്കാര്യം വിളിച്ചു പറയാന്‍ കാരണമെന്നുമാണ് അന്വേഷക സംഘം നിഗമനത്തിലെത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്
സ്വന്തം ലേഖകന്‍
കൊച്ചി: 'മാഡം' ആരെന്നു പള്‍സര്‍ സുനി പരസ്യമായി തുറന്നുപറഞ്ഞ പശ്ചാത്തലത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെതിരേ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് അന്വേഷക സംഘം നിര്‍ബന്ധിതമായി.
ദിലീപും കാവ്യയും തങ്ങള്‍ക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നുമുണ്ടായിരുന്നു. എന്നാല്‍, സുനി എല്ലാം പരസ്യമായി പറഞ്ഞതോടെ, ബന്ധം വിശദമായി അന്വേഷിക്കാനും പൊതു സമൂഹത്തിനു മുന്നില്‍ സത്യാവസ്ഥ എത്തിക്കാനും അന്വേഷക സംഘം നിര്‍ബന്ധിതമായി. മാത്രമല്ല, ഇക്കാര്യം കോടതിയിലും പിന്നീട് പരാമര്‍ശ വിഷയമാവും.
മാഡത്തെക്കുറിച്ചു പള്‍സര്‍ സുനി പറഞ്ഞത് ആരുടെയും പ്രേരണയാലല്ലെന്നും തന്നെ ആവശ്യം കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞതിലെ ദേഷ്യമാണ് സുനി ഇക്കാര്യം വിളിച്ചു പറയാന്‍ കാരണമെന്നുമാണ് അന്വേഷക സംഘം നിഗമനത്തിലെത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്.
അതുകൊണ്ടു തന്നെ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ ഓണത്തിനു ശേഷം ഉണ്ടായാലും അതിശയിക്കാനില്ല. കാവ്യയേയും പള്‍സര്‍ സുനിയേയും ബന്ധിക്കുന്ന തെളിവുകള്‍ അനവധി അന്വേഷക സംഘത്തിന്റെ പക്കലുണ്ട്.
കേസില്‍ മാഡമെന്നൊരാള്‍ ഇല്ലെന്നായിരുന്നു അന്വേഷക സംഘം ഇതുവരെ പറഞ്ഞഇരുന്നത്. ഇത് അന്വേഷണ സംബന്ധിയായ തന്ത്രമായിരുന്നോ എന്നും വ്യക്തമല്ല.
ഇതേസമയം, അന്വേഷക സംഘം കാവ്യയെ അറസ്റ്റു ചെയ്യാതെ നിറുത്തിയിരിക്കുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയെന്നും സൂചനയുണ്ട്.
കാവ്യയെ കേസുമായി ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നിട്ടും കാവ്യയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയായിരുന്നു. ഇതിനിടെയാണ് മാഡം കാവ്യ തന്നെയാണെന്ന് ഇന്നു പള്‍സര്‍ സുനി പറഞ്ഞിരിക്കുന്നത്.
കാവ്യയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് അവരെ ദിലീപിനെതിരേ സാക്ഷിയാക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തിലാണ്. രണ്ടു വട്ടം ചോദ്യം ചെയ്തപ്പോഴും കാവ്യ അറിയാതെ പറഞ്ഞുപോയതും പൊലീസ് പറയിച്ചതുമായ മൊഴികള്‍ ദിലീപിനെ കുരുക്കിയതില്‍ പ്രധാന കാരണങ്ങളാണ്. ഇതുകൊണ്ടാണ് കാവ്യയെ പ്രതിയാക്കുന്നതിനു പകരം സാക്ഷിയാക്കാന്‍ അന്വേഷക സംഘം തീരുമാനിച്ചത്.
ദിലീപിനെതിരേ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ സ്വാഭാവികമായും സാക്ഷിയാകാന്‍ സാദ്ധ്യത ഏറെയാണ്. എഡിജിപി ബി സന്ധ്യ മൊഴിയെടുത്ത വേളയില്‍ കാവ്യ നല്കിയ വിവരങ്ങള്‍ ഈ കേസില്‍ മുന്നോട്ടു പോകാന്‍ അന്വേഷക സംഘത്തിനു വളരെയേറെ സഹായമായിരുന്നു. മഞ്ജു സാക്ഷിയായി വരുന്നതും ഇക്കാര്യം കൊണ്ടാണ്.
മഞ്ജുവിനൊപ്പം രണ്ടാം ഭാര്യയായ കാവ്യയേയും സാക്ഷിയാക്കുക എന്നത് തന്ത്രപരമായ നീക്കമാണ്. ദിലീപിന്റെ വിശ്വസ്ത ഭാര്യ എന്ന നിലയില്‍ അവര്‍ സാക്ഷിയായി വരുമ്പോള്‍ സ്വാഭാവികമായും ഭര്‍ത്താവിന് അനുകൂലമായ നിലപാടു മാത്രമേ സ്വീകരിക്കാനിടയുള്ളൂ എന്നത് ഉറപ്പാണ്.
ഇവിടെയാണ് പൊലീസിന്റെ തന്ത്രം. കാവ്യ കൊടുത്ത മൊഴികളും ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളും അപ്പോള്‍ അന്വേഷക സംഘം ഉയര്‍ത്തിക്കാട്ടും. അപ്പോള്‍ കാവ്യ പ്രതിക്കൂട്ടിലാവുന്ന ഘട്ടം വരും. അപ്പോള്‍ അതോടെ സ്വാഭാവികമായും ഭര്‍ത്താവിനെതിരായ നിലപാടില്‍ കാവ്യയ്ക്കു നില്‍ക്കേണ്ടിവരും. ഈ തന്ത്രത്തിലാണ് കാവ്യയെ ഇപ്പോള്‍ ഒഴിവാക്കി നിറുത്തിയിരിക്കുന്നത്.
കാവ്യയുടെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി നേരിട്ടു ദിലീപിനെ വിളിച്ചതിനും കാവ്യയുടെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി ചെന്നതിനും സുനിക്ക് 25,000 രൂപ കൊടുത്തതിനുമെല്ലാം പൊലീസിന്റെ കൈയില്‍ തെളിവുണ്ട്. ഇതാണ് കാവ്യയെ പ്രതിക്കൂട്ടിലാക്കുന്നത്.
ഉറ്റ ചങ്ങാതി നാദിര്‍ഷായില്‍ നിന്നു മാത്രമാണ് അന്വേഷക സംഘത്തിന് ദിലീപിനെതിരേ കാര്യമായ വിവരമൊന്നും കിട്ടാത്തത്. മാനേജര്‍ അപ്പുണ്ണിയും ദിലീപിനെതിരേ മൊഴി കൊടുത്തിട്ടുണ്ട്. കാവ്യയും പള്‍സറും തമ്മിലുള്ള മാഡം തൊഴിലാളി ബന്ധത്തെക്കുറിച്ച് അപ്പുണ്ണിയും മൊഴി കൊടുത്തിട്ടുണ്ട്. ഇതും അന്വേഷക സംഘം ഉയര്‍ത്തിക്കാട്ടും.
Dileep and Kavya have repeatedly said they do not know Pulse Suni. But since Sunni alluded to it publicly, the investigation team was forced to investigate the relationship in detail and bring the truth to the public.
Keywords: investigative team , Dileep,wife, actress Kavya Madhavan, Pulsar Suny, madam, Dileep and Kavya ,strategy, Manju Warrier, ADGP B Sandhya, Nadir Shah
COMMENTS